
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ കാര്‍ഗോ ടെര്‍മിനലില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ചയെന്നു വിവരം. അഗ്‌നിശമനസേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ആറ്റമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടെര്‍മിനലില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണാധീനമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു എയര്‍ഫ്രാന്‍സ് വിമാനത്തില്‍ കൊണ്ടുവന്ന ആശുപത്രി ഉപകരണത്തില്‍നിന്നാവാം ചോര്‍ച്ചയെന്നാണു പ്രാഥമിക നിഗമനം. കാര്‍ഗോ മേഖലയിലെ ടി 3 ടെര്‍മിനലിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
Post Your Comments