വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നവയില്‍ ആരോഗ്യത്തിന് ഹാനികരമായ വിഷമീനുകളും ഉണ്ടെന്ന് സൂചന. മീന്‍ പഴകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പുറമെയാണ് വിഷമീനുകളുടെ വില്പനയും നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊച്ചി വഴി ഇറക്കുമതി ചെയ്ത കെമ്പേരി (റെഡ് സ്റ്റാപ്പര്‍), തോണ്ടി (പഫര്‍) മീനുകള്‍ കഴിച്ചവര്‍ക്കാണ് വിഷബാധ ഏറ്റത്. ശരീരത്തില്‍ വിഷമുള്ള മീനുകളാണ് തോണ്ടി. ചിലയിനങ്ങളില്‍ മാംസ്യത്തിലും മറ്റു ശരീരഭാഗങ്ങളിലും വിഷാംശമുണ്ട്. കൊമ്പേരിയുടെ തലയിലാണ് വിഷം. കടലിലെ പവിഴപ്പുറ്റുകളോടുചേര്‍ന്ന് വളരുന്ന വിഷമുള്ള സൂക്ഷ്മസസ്യങ്ങളില്‍ നിന്നാണ് വിഷാംശം മീനുകളിലെത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഏറെ പ്രിയമുള്ള മീനാണിത്. ഈ മീനുകളുടെ തല കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഇതേത്തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മീന്‍ കേരളത്തിലും വിറ്റതായി വിവരമുണ്ട്.
മംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മീനുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഇവിടെ സംസ്കരിച്ചശേഷം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. ഇവിടെ സംസ്കരിക്കുന്ന മീനിന്റെ തലയും മറ്റു ഭാഗങ്ങളും പ്രാദേശിക വിപണിയില്‍ വില്‍ക്കാറുണ്ട്. ഇതു വാങ്ങി കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. സിഗോറ്റേറിയ എന്ന അസുഖമാണ് ഇവര്‍ക്ക് ബാധിച്ചിരിക്കുന്നത്. ഫാക്ടറിയിലെ ജീവനക്കാരും ചികിത്സയിലാണ്.
Post Your Comments