തിരുവനന്തപുരം : മത്സ്യത്തിൽ വിഷം കലർത്തുകയും വിൽക്കുകയും ചെയ്താൽ രണ്ടു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും സർക്കാർ ഏർപ്പെടുത്തി. ഫോര്‍മലിന്‍, അമോണിയ, സോഡിയം ബെന്‍സോവേറ്റ് തുടങ്ങി ഏതു രാസവസ്തു മീനില്‍ ചേര്‍ത്താലും ശിക്ഷ നടപ്പിലാക്കും.
മത്സ്യബന്ധന- വിപണന മേഖലയില്‍ സമഗ്ര അഴിച്ചുപണി നിര്‍ദേശിച്ചുകൊണ്ടു ഫിഷറീസ് വകുപ്പു തയാറാക്കിയ കേരള മത്സ്യ ലേല വിപണന ഗുണനിലവാര നിയന്ത്രണ ബില്ലിലാണു (കേരള ഫിഷ് ഓക്ഷനിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ക്വാളിറ്റി കണ്ട്രോള് ബില്‍) പുതിയ വ്യവസ്ഥകളുള്ളത്. ബില്‍ ധനവകുപ്പിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചു.
Read also:ട്രെയിൻ ഉപേക്ഷിച്ച് ലോക്കോ പൈലറ്റ് മുങ്ങി; പിന്നീട് സംഭവിച്ചത് !
തുറമുഖങ്ങളിലെ മത്സ്യലേലത്തില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ഹാര്ബറുകളിലെത്തിക്കുന്ന മത്സ്യം വിഷപരിശോധനയ്ക്കു ശേഷം ഉന്നത ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന് നേതാക്കളും അടങ്ങുന്ന മാനേജിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും ലേലം നടത്തുക. സംശയം തോന്നുന്ന എല്ലാ മത്സ്യവും പരിശോധനയ്ക്കു വിധേയമാക്കും.
അടുത്ത നിയമസഭാസമ്മേളനത്തില്‍ കേരള മത്സ്യലേല വിപണന ഗുണനിലവാര നിയന്ത്രണ ബില്‍ അവതരിപ്പിക്കാനാണു ഫിഷറീസ് വകുപ്പിന്റെ തയാറെടുപ്പ്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ 24 ഹാര്‍ബറുകളുടെ നവീകരണം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചു പൂര്‍ത്തിയാക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
Post Your Comments