KeralaNews

പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്‍റെ ഒത്താശയോടെ സംസ്ഥാനത്തെ ഐഎസ് സ്ലീപ്പര്‍ സെല്ലിനായി ഒഴുകിയെത്തുന്നത് കോടികള്‍; എന്‍ഐഎ നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎസ് ഘടകം സ്ലീപ്പര്‍ സെല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തില്‍ തീവ്രവാദികൾക്കു ഫണ്ട് എത്തിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി എൻഐഎ അന്വേഷണം ശക്തമാക്കി. സ്വർണക്കടത്ത്, കുഴൽപ്പണം ഇടപാട് എന്നിവ വഴിയാണ് കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലിന് പണം എത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ പിന്നില്‍ സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കോടികൾ ഒഴുക്കി ഒത്താശ ചെയ്യുന്നുണ്ടെന്നും എൻഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ പതിനാറ് ഇടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മതപരിവർത്തന സെന്‍ററുകള്‍ കേന്ദ്രമാക്കി തീവ്രവാദ പ്രവർത്തനങ്ങള്‍, ഐഎസ്-ലേക്കുള്ള റിക്രൂട്ട്‌മെന്‍റ് എന്നിവ തകൃതിയായി നടക്കുന്നുണ്ട് എന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വരുന്നവര്‍ക്ക് വേണ്ടി പണം മുടക്കുന്നത് കേരളത്തിനകത്തും പുറത്തും ശൃംഖലകളുള്ള ജ്വല്ലറി ഗ്രൂപ്പാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ഗുണ്ടാ സംഘങ്ങളെ ഏര്‍പ്പെടുത്തിയാണ് ഇവർ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ റിക്രൂട്ട്‌മെന്‍റ് നടക്കുന്നത് രണ്ട് തരത്തിലാണ്. സ്വർണവും – കുഴൽപ്പണവും കടത്തുന്നതിനായി കൊച്ചിയിലെ പ്രമുഖ ഗുണ്ടയുടെയും, രാഷ്ട്രീയ നേതാവിന്റെയും സ്വാധീനത്തിൽ അൻപതംഗ യുവാക്കളുടെ സംഘം തന്നെ ഇവർക്കുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് അധോലോക സംഘം തന്നെ ഇവർക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് കടൽമാർഗം എത്തിക്കുന്ന കുഴൽപ്പണം. കേരളത്തിൽ പ്രതിമാസം 100 കോടിയ്ക്കു മുകളിൽ കുഴൽപ്പണം എത്തുന്നുണ്ടെന്നാണ് എൻഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഇത്രയും വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ ഈ ജ്വല്ലറി ശൃംഖലയുടെ ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും വിശദാംശങ്ങൾ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button