കൊച്ചി: ഷെഫീന്‍ ജഹാനെതിരെ തീവ്രവാദ ബന്ധത്തന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ എന്‍ഐഎ ശ്രമം. ഐഎസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കനകമല കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സൂചന. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
ടി. മന്‍സീത്, ഷഫ്വാന്‍ എന്നിവരെയാണ് എന്‍ഐഎ ചോദ്യം ചെയ്യുക. ഇവര്‍ക്ക് ഷഫീന്‍ ജഹാനുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് ഷെഫീനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീക്കും. ഷെഫിന്‍ ജഹാന്‍ ഐ എസ് ഏജന്റുമായി സംസാരിച്ചതിന് തെളിവുകളുണ്ടെന്ന് സുപ്രീംകോടതിയില്‍ നേരത്തെ തന്നെ എന്‍ ഐ എ വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയുടെ ഭര്‍ത്താവാണ് ഷെഫിന്‍. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഷെഫീന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഹാദിയ കേസിനെ അത് ബാധിക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം അഖില ഹാദിയ ഇപ്പോള്‍ സേലത്ത് പഠനം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്.
ഹാദിയ ലൗ ജിഹാദിന്റെ ഇരയാണെന്നും തീവ്രവാദത്തിലേക്ക് നയിക്കാനാണ് മതം മാറ്റിയതെന്നുമാണ് ഹാദിയയുടെ പിതാവിന്റെ വാദം. ഷെഫീനെ അറസ്റ്റ് ചെയ്താല്‍ ഈ വാദം ശരിവെക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തുക.
Post Your Comments