India

കെജ്‌രിവാള്‍ നാട് ഭരിക്കുന്നിടത്തോളം കാലം പാകിസ്ഥാനുമായി യുദ്ധം ചെയ്യാനാകില്ലെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി രംഗത്ത്. കെജ്‌രിവാള്‍ ദേശവിരുദ്ധനും നക്‌സലൈറ്റുമാണെന്ന് സ്വാമി ആരോപിക്കുന്നു. ഇവരെപോലുള്ളവര്‍ നാട് ഭരിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി യുദ്ധം ചെയ്യാനാകില്ലെന്നും സുബ്രഹ്മണ്യസ്വാമി പറയുന്നു.

പാകിസ്ഥാന്റെ അവകാശവാദങ്ങളോട് ഇന്ത്യ പ്രതികരിക്കേണ്ട കാര്യമില്ല. തെളിവ് നല്‍കിയാലും പാകിസ്ഥാന്‍ ഒരു നടപടിയുമെടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ ഒരിക്കലും മാറാനും പോകുന്നില്ല. പത്താംകോട്ട് ആക്രമണത്തിന്റെ അന്വേഷണത്തിനായി പാക് സംഘം ഇന്ത്യയില്‍ വന്നിട്ട് തിരിച്ചുപോയി. എന്നിട്ട് എന്തു നടപടിയെടുത്തുവെന്നും സ്വാമി ചോദിക്കുന്നു.

കസബിന്റെയും ഹാഫിസ് സയിദിന്റെയും കാര്യത്തില്‍ തെളിവ് കൊടുത്തിട്ടും ഫലമുണ്ടായില്ല. ഡല്‍ഹിയെ സുരക്ഷിതമാക്കുന്നതിന് പകരം നാട് നീളെ നടന്ന് പ്രശ്നങ്ങളുണ്ടാക്കുകയാണ് കെജ്രിവാളെന്നും സ്വാമി ആരോപിക്കുന്നു. ഡല്‍ഹി സര്‍ക്കാരിനെ പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ മിന്നലാക്രമണം ലോകമാകെ അംഗീകരിച്ചതാണെന്നും സ്വാമി പറയുന്നു. റഷ്യയും അമേരിക്കയും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും സ്വാമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button