India

പണം വാങ്ങിയത് തിരികെ നല്‍കിയില്ല ; പിന്നീട് നടന്നത്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ പണം വാങ്ങിയത് തിരികെ നല്‍കാത്തതിന് യുവാവ് ഭാര്യയെ സുഹൃത്തിന് കാഴ്ച വെച്ചു. കടം വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് സുഹൃത്തിന് ഭാര്യയെ കാഴ്ചവെച്ചത്. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്നു വാങ്ങിയ 5000 രൂപ തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് 26 കാരിയായ സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തിന് അനുവാദം നല്‍കിയത്.

രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ ഭാര്യയെ സുഹൃത്ത് ബലാത്സംഗം ചെയ്യുമ്പോള്‍ ഭര്‍ത്താവ് പുറത്ത് കാവലിരിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന രാത്രി നരേഷും തിങ്കുവും ഒരുമിച്ച് മദ്യപിച്ചു. തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ തിങ്കുവിനെ ഭര്‍ത്താവ് അനുവദിച്ചു. ബലാത്സംഗം ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ സഹോദരന്മാരെ കൊലപ്പെടുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. തിങ്കു മടങ്ങിയതിനു ശേഷം ഭര്‍ത്താവും തന്നെ ശാരീരികമായി ഉപയോഗിച്ചെന്ന് യുവതി പറയുന്നു. നരേഷും തിങ്കുവും പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍. യുവതിയുടെ പരാതി ഭര്‍ത്താവ് നിഷേധിച്ചതായി പോലീസ് പറയുന്നു. എന്നാല്‍ യുവതിയെ ഉപയോഗിച്ചതായി തിങ്കു സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button