![jayalalitha](/wp-content/uploads/2016/10/jayalalitha3.jpg)
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന ജയലളിത സുഖം പ്രാപിച്ചു വരികയാണ്. എന്നാല്‍, ഇപ്പോഴൊന്നും ജയലളിതയ്ക്ക് ആശുപത്രി വിടാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്.
ചികിത്സയുടെ ഭാഗമായി ദീര്‍ഘകാലം ആശുപത്രിവാസം വേണ്ടിവരുമെന്നും ചെന്നൈയിലെ അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശ്വാസതടസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശ്വാസതടസം ഒഴിവാക്കാന്‍ തുടര്‍ച്ചയായി ശ്വസന സഹായികള്‍ നല്‍കുന്നുണ്ട്. ശ്വാസതടസത്തിനുമുള്ള മരുന്നുകള്‍ കുറച്ച് നാള് തുടരേണ്ടിവരും.
അണുബാധയ്ക്കുള്ള മരുന്നുകളും നല്‍കുന്നുണ്ട്. എയിംസ് ആശുപത്രിയില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജയലളിതയെ വെള്ളിയാഴ്ച പരിശോധിക്കും.
Post Your Comments