NewsInternational

അനുരാഗ് ഠാക്കൂറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇഹ്സാന്‍ മാനി

കറാച്ചി:ഇന്ത്യയുടെ പാക് വിരുദ്ധ നിലപാടുകളെയും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെയും രൂക്ഷമായി വിമർശിച്ച് മുന്‍ ഐസിസി പ്രസിഡന്റ് രംഗത്ത്. ഇന്ത്യയ്ക്കെതിരെ പാകിസ്താനില്‍ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഇഹ്സാന്‍ മാനിയാണ് ഇന്ത്യയുടെ പാക് വിരുദ്ധ നിലപാടുകൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കേപ്ടൗണില്‍ അടുത്ത ആഴ്ച നടക്കുന്ന ഐസിസി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ പാക് ക്രിക്കറ്റ് അധികാരികള്‍ ശക്തമായി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും ബിസിസിഐയെ ഒറ്റപ്പെടുത്തണമെന്നും ഇഹ്സാന്‍ മാനി ആവശ്യപ്പെടുകയുണ്ടായി.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍ പക്വതയില്ലാത്തതും വിദ്വേഷജനകവുമാണെന്നും ഇത് ഐസിസി യോഗത്തില്‍ പാകിസ്താന്‍ ഉന്നയിക്കണമെന്നുമാണ് ഇഹ്സാന്റെ ആവശ്യം.അനുരാഗ് ഠാക്കൂറിനോട് തന്റെ പ്രസ്താവനകള്‍ സംബന്ധിച്ച്‌ ഐസിസി വിശദീകരണം ആവശ്യപ്പെടേണ്ടതുണ്ടെന്നും ഐസിസി മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുമായി കളിക്കുന്നത് പാകിസ്താന്‍ നിര്‍ത്തണമെന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ പാക് ബോര്‍ഡിനോട് ആവശ്യപ്പെടുന്ന കാര്യമാണെന്നും ഇഹ്‌സാൻ മാനി വെളിപ്പെടുത്തുകയുണ്ടായി. ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന്റെ പാക് വിരുദ്ധ നിലപാടുകൾക്ക് തൊട്ടു പിന്നാലെയാണ് ഇഹ്‌സാൻ മാനിയുടെ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button