തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തിൽ യുഡിഎഫ് തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഹർത്താൽ വിജയിപ്പിക്കാൻ പ്രവർത്തകർക്ക് വണ്ടിക്കൂലിയും ബിരിയാണിയും നൽകിയെന്ന് ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള. സമരം കഴിഞ്ഞ് മടങ്ങിയ മലപ്പുറം ജില്ലയിലെ പ്രവര്‍ത്തകര്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റിയോട് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവർക്ക് ഹർത്താൽ നടത്തുന്നതിനോട് യോജിപ്പില്ലായിരുന്നു. തുടർന്ന് ജില്ലാകമ്മിറ്റിയുടെ സമ്മർദ്ദത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. ശശി തരൂർ എം.പിയുടെ പുസ്തകപ്രകാശനചടങ്ങിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Post Your Comments