തിരുവനന്തപുരം∙ സ്വാശ്രയ കോളജുകളിലെ ഫീസ് വർധനവു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാർ നിയമസഭയ്ക്കുള്ളിൽ നടത്തുന്ന നിരാഹാരസമരം തൽക്കാലം നിർത്താൻ ആലോചന. വിഷയത്തിൽ എട്ടുദിവസത്തോളം പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് പൂജാ അവധിക്കായി ഇന്നത്തെയും നാളത്തെയും സഭാനടപടികൾ വെട്ടിച്ചുരുക്കി നിയമസഭ പിരിയുകയായിരുന്നു. ഇനി പത്തു ദിവസങ്ങൾക്കുശേഷമേ നിയമസഭ ചേരുകയുള്ളൂ. ഈ സാഹചര്യത്തിലാണു നിരാഹാര സമരം തൽക്കാലത്തേക്കു നിർത്തുന്നത് ആലോചിക്കുന്നത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം വന്നത്. എന്നാൽ അന്തിമ തീരുമാനം യുഡിഎഫ് യോഗത്തിലുണ്ടാകും. സമരം തൽക്കാലം സഭയ്ക്കു പുറത്തേക്കു വ്യാപിപ്പിക്കാനും തീരുമാനമുണ്ടെന്നാണു റിപ്പോർട്ടുകൾ.
Post Your Comments