NewsTechnology

ഫേസ്ബുക് പോസ്റ്റിലൂടെ പണം നേടാം

ഫേസ്ബുക് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്. ഫെയ്‍സ്‍ബുക്ക് പോസ്റ്റിലൂടെ ഇനി നിങ്ങൾക്ക് പണവും സമ്പാദിക്കാം.പോസ്റ്റുകളുടെ ഭാഗമായി ഒരു ‘ടിപ്പ് ജാര്‍’ കൂടി ചേര്‍ക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്. ഫേസ്ബുക് പോസ്റ്റുകള്‍ വഴി ഉപഭോക്താവിന് പണം നേടാനുള്ള മാര്‍ഗങ്ങള്‍ നിരവധിയാണെന്ന് കഴിഞ്ഞ ദിവസം പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം.സാമൂഹ്യപരമായി ഗുണമുള്ള ഈവന്‍റുകള്‍ക്കും പോസ്റ്റുകള്‍ക്കും അനുബന്ധമായി ടിപ്പ് ജാര്‍ വന്നാല്‍ ഫെയ്‍സ്‍ബുക്ക് പരസ്യ റെവന്യൂവിന്‍റെ ഒരു ശതമാനം അതിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന തരത്തിലാവും പുതിയ മാറ്റം.

നിലവില്‍ പബ്ലിഷര്‍മാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ആര്‍ട്ടിക്കിളുകള്‍ പരസ്യം ചെയ്ത് വരുമാനം നേടാനുള്ള അവസരമുള്ളത്.ഫെയ്‍സ്ബുക്ക് വീഡിയോ അവസാനിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന സജഷൻ ബോക്സില്‍ പരസ്യങ്ങള്‍ കൊണ്ടു വരുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.പോസ്റ്റ് വായിക്കുന്നവര്‍ക്ക് സംഭാവന നല്‍കാനോ സഹായങ്ങള്‍ എത്തിക്കാനോ സാധിക്കുന്ന തരത്തിലുള്ള ‘കോള്‍ ടു ആക്ഷന്‍’ ,’സ്പോൺസര്‍ മാര്‍ക്കറ്റ് പ്ലേസ്’ ഫീച്ചറുകൾ കൊണ്ട് വരുന്നതിനെക്കുറിച്ചും ഫേസ്ബുക് ആലോചനയിലുണ്ട്.ഫേസ്ബുക്കിന്റെ ഈ തീരുമാനം എന്തുകൊണ്ടും ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് കൂടുതൽ പ്രതീക്ഷകൾക്ക് വക നൽകുന്നതാണ്‌ .

shortlink

Related Articles

Post Your Comments

Related Articles


Back to top button