നമ്മുടെ കുട്ടികള്‍ക്ക് അല്ലലില്ലാതെ വസിക്കാന്‍ യോഗ്യമായ ഒരു ലോകം സൃഷ്ടിക്കുക എന്നതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം എന്നും, ആ സ്വപ്നത്തിന്‍റെ സഫലീകരണം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ബാരക് ഒബാമ.
കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസ്-21 (CoP-21) കാലാവസ്ഥാ സമ്മേളനത്തില്‍ വച്ച് ഒപ്പുവയ്ക്കപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പാരീസ് ഉടമ്പടിയില്‍ ഇന്ത്യയും ഭാഗമായതിന്‍റെ ആഹ്ലാദം അറിയിക്കാന്‍ കുറിച്ച ട്വീറ്റിലാണ് ഒബാമ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
Gandhiji believed in a world worthy of our children. In joining the Paris Agreement, @narendramodi & the Indian people carry on that legacy.
— President Obama (@POTUS) October 2, 2016
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പടപൊരുതാനുള്ള ലോകകൂട്ടായ്മയുടെ ഭാഗമാകാന്‍ ഇന്ത്യ തിരഞ്ഞെടുത്തത് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗാന്ധിജി കണ്ട സ്വപ്നം സഫലമാക്കാനുള്ള പാതയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള ഒബാമയുടെ ട്വീറ്റ്. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒലാദും ഇന്ത്യയെ അഭിനന്ദിച്ചു.
Post Your Comments