ന്യൂഡല്‍ഹി : പാചകവാതക സബ്‌സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറയിച്ചു. നിലവില്‍ രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോയുടെ 12 പാചകവാതക സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ നല്‍കി വരുന്നത്. വിപണിയിലെ നിരക്കില്‍ പാചകവാതകം വാങ്ങുന്ന ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. എന്നാല്‍ സബ്‌സിഡിക്ക് അര്‍ഹനാണെന്ന് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ്. ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തവര്‍ പുതിയ കാര്‍ഡ് സ്വന്തമാക്കാന്‍ അപേക്ഷ നല്‍കണമെന്നും നവംബര്‍ 30ന് ശേഷം ഇതില്‍ ഇളവ് നല്‍കില്ലെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
Post Your Comments