![k-surendran-gensc-bjp-big](/wp-content/uploads/2016/10/10-1425980056-k-surendran-gensc-bjp-big.jpg)
കൊച്ചി: കണ്ണൂരില്‍നിന്ന് ഐഎസ് ബന്ധമുള്ളവരെ പിടികൂടിയതിനു പിന്നാലെ വന്ന വാര്‍ത്തയായിരുന്നു കെ സുരേന്ദ്രന്റെ വധഭീഷണി. ഐഎസ് ബന്ധം ആരോപിക്കുന്ന ഇവര്‍ സുരേന്ദ്രനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. വാര്‍ത്തകളെ ശരിവെച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തി. തനിക്ക് ഐഎസിന്റെ വധഭീഷണിയുണ്ടെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
കോഴിക്കോട് പൊലീസ് വീട്ടിലെത്തിയാണ് ഇതിനെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നല്‍കിയതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. യാത്രകളില്‍ കരുതല്‍ വേണമെന്ന് തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതറിയിച്ച് പോലീസ് തനിക്ക് ഒരു സുരക്ഷയും ഒരുക്കിയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ സുരേന്ദ്രനും ഉണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു.
Post Your Comments