KeralaNews

സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ കോളേജില്‍ ദേശീയഗാനവും വന്ദേമാതരവും ആലപിയ്ക്കുന്നത് നിര്‍ത്തലാക്കി

പാലക്കാട്: വിക്ടോറിയ കോളേജില്‍ ദേശീയഗാനവും വന്ദേമാതരവും നിര്‍ത്തലാക്കി. കോളേജ് അധികൃതര്‍ ദേശവിരുദ്ധ നിലപാടാണ് സ്വീകരിയ്ക്കുന്നതെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

ഗവണ്‍മെന്റ് വിക്ടോറിയാ കോളേജില്‍ രാവിലെ വന്ദേമാതരവും, ക്ലാസ് അവസാനിക്കുമ്പോള്‍ ദേശീയഗാനവും എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും ആലപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ ഇടതുപക്ഷ സംഘടനയിലെ അദ്ധ്യാപകര്‍ എതിര്‍പ്പ് ഉയര്‍ത്തിയതായി പറയപ്പെടുന്നു.

പല തവണ ദേശീയഗാനവും, ദേശീയഗീതവും നിര്‍ത്തലാക്കിയിരുന്നു. ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കാനാണ് കോളേജിന്റെ നീക്കമെന്ന് മനസ്സിലായ സാഹചര്യത്തിലാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. അതേസമയം വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ, സാങ്കേതിക തകരാറുകളാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും, തിങ്കളാഴ്ചയ്ക്കകം പ്രക്ഷേപണം പുനരാരംഭിക്കുമെന്നും കോളേജധികൃതര്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button