ന്യൂഡല്‍ഹി: ഗാന്ധിജയന്തിയുടെ ഭാഗമായി പ്രമുഖര്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്മരിച്ചു. ഈ ലോകത്തെ നല്ലൊരു ഇടമാക്കിയ ആളാണ് ഗാന്ധിജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരോടുള്ള ഗാന്ധിജിയുടെ സമര്‍പ്പണം മാതൃകാപരം. അനീതിയ്ക്കെതിരായ അദ്ദേഹത്തിന്റെ സമരങ്ങള്‍ പ്രചോദനമെന്നും മോദി പറഞ്ഞു. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥാനമായ രാജ്ഘട്ടില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മോദി.
ഐക്യത്തോടു കൂടിയ സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ ഗാന്ധിജി നമ്മെ പഠിപ്പിച്ചെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. അഹിംസ, സ്വാതന്ത്ര്യം, സമത്വം എന്നീ കാര്യങ്ങളിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ മൂല്യങ്ങള്‍ ശാശ്വതമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്, കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരും ഗാന്ധിജിയെ അനുസ്മരിച്ചു.
Post Your Comments