ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് സാര്‍ക്കില്‍ നിന്നും മാലിദ്വീപും പിന്മാറി. ഇതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്ഥാൻ ഒറ്റപ്പെട്ടു. അഞ്ച് അംഗരാജ്യങ്ങൾ പിന്മാറിയതോടെ സമ്മേളനം മാറ്റിവെച്ചതായി പാകിസ്ഥാൻ അറിയിച്ചിരുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും.
1985ൽ തുടങ്ങിയ സാർക്കിൽ ഇന്ത്യ, പാക്കിസ്‌ഥാൻ, ശ്രീലങ്ക, അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ,മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ നിന്നും സാര്‍ക്കിലെ എട്ടില്‍ ആറു രാജ്യങ്ങളും പിന്മാറിയിരുന്നു. അധ്യക്ഷ രാജ്യമായ നേപ്പാള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നവംബര്‍ 9, 10 തീയതികളിലാണ് സാര്‍ക്ക് ഉച്ചകോടി നടക്കാനിരുന്നത്. അതേസമയം , ഉച്ചകോടി നടക്കാതിരിക്കാൻ കാരണം ഇന്ത്യയുടെ നിലപാടാണെന്നു വ്യക്‌തമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.
Post Your Comments