ന്യൂഡല്‍ഹി: അധീന കാഷ്മീരിലെ മന്ത്രിയെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇസ്ലാമാബാദില് നടന്ന സാര്‍ക് രാജ്യങ്ങളുടെ പ്രതിനിധി യോഗത്തില്‍ നിന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് ഇറങ്ങിപ്പോയി. പാക് അധീന കാഷ്മീരിലെ മന്ത്രി ചൗധരി മുഹമ്മദ് സയിദിനെ യോഗത്തില്‍ പങ്കെടുപ്പിച്ചതിന്റെ പ്രതിഷേധമായാണ് ഇന്ത്യന്‍ പ്രതിനിധി ശുഭം സിംഗ് വാക്കൗട്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അധീന കാഷ്മീര്‍ പാക് നിയന്ത്രണത്തിലാണെങ്കിലും ജമ്മു കാഷ്മീരിന്റെ ഭാഗമായാണ് ഇന്ത്യ കരുതുന്നത്. ഈ കാരണത്താല്‍ അവിടുത്തെ സര്‍ക്കാരിനെ ഇന്ത്യ അംഗീകരിക്കാന്‍ തയ്യാറല്ല.
Post Your Comments