ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഒരു ചാനലും സംപ്രക്ഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ പാകിസ്ഥാന്‍ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന ടെലിവിഷന്‍ വിതരണക്കാര്‍ക്ക് കര്‍ശന നടപടി ഉണ്ടാവുമെന്നും പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.
ഉറി ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ മോഷന്‍ പിക്ചര്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍, പാകിസ്ഥാനില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കി കൊണ്ട് പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാനും കടുത്ത നടപടിയെടുത്തത്. ഇന്ത്യയില്‍നിന്നുള്ള ഒരു സിനിമയും പ്രദര്‍ശിപ്പിക്കുകയില്ലെന്ന് സിനിമാ തീയേറ്ററുകളും അറിയിച്ചിട്ടുണ്ട്.
നിരവധി സ്വകാര്യ ചാനലുകള്‍ അനുമതിയില്ലാതെ പാകിസ്ഥാനെതിരെയുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. പാകിസ്ഥാനെ താഴ്ത്തിക്കാട്ടുന്ന നിയമവിരുദ്ധമായ പല പരിപാടികളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതായി റിപ്പോര്‍ട്ട് കിട്ടിയിരുന്നുവെന്ന് പി.ഇ.എം.ആര്‍.എ അറിയിച്ചു.
Post Your Comments