മുംബൈ: അമ്മയെ തല്ലിയ യുവതിയോട് പകരം വീട്ടാന്‍ യുവാവ് കാണിച്ചതിങ്ങനെ. യുവതി താമസിക്കുന്ന അഞ്ച് നില കെട്ടിടത്തിലേക്ക് യുവാവ് വാളുമായി വലിഞ്ഞു കയറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. മുംബൈയിലെ താനെയിലാണ് സംഭവം നടക്കുന്നത്. യുവാവിനെ ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
താനെയിലെ ഭയന്ദറിലാണ് 20കാരന്‍ കെട്ടിടത്തിലേക്ക് വാളുമായി വലിഞ്ഞു കയറിയത്. ദിഗ് വിജയ് ജോധ എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് ഈ സാഹസം കാണിച്ചത്. യുവതി ഇയാളുടെ അയല്‍ക്കാരിയാണ്. യുവതി മര്‍ദ്ദിച്ചെന്നാണ് ആരോപണം. വീട്ടിലേക്ക് ചെന്നപ്പോള്‍ യുവതി വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും കെട്ടിടത്തിലേക്ക് വലിഞ്ഞു കയറുകയുമായിരുന്നു.
മൂന്നാം നിലയിലേക്കാണ് വലിഞ്ഞ് കയറിയത്. ജനാല വാളു കൊണ്ട് തല്ലി പൊളിക്കാന്‍ ശ്രമിച്ചു. ഇതിനിടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതുകൊണ്ട് ഒരു കൊലപാതകം നടന്നില്ല. ആയുധം കൈവശം വച്ച കുറ്റത്തിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments