ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പിന്തുണ തേടി പാകിസ്ഥാൻ ചൈനയിൽ .നവാസ് ഷെരീഫിന്റെ പ്രത്യേക ദൂതന്‍മാരായ മഖ്ദൂം കുസ്റോ ഭക്തിയാറും ആലം ദാദ ലാലേഖയുമാണ് ബെയ്‌ജിങ്ങിൽ എത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദേശകാര്യ സമിതിയുടെ ഉപാധ്യക്ഷന്‍ കായ് വൂ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയത്. കാശ്മീരിലെ പ്രശ്നങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ട സമയം കഴിഞ്ഞെന്നും ഇതിനായി ഉടനെതന്നെ നടപടികൾ സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായാണ് വിവരം.
ബുധനാഴ്ച രാത്രിയിലാണ് പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രണം നടത്തിയത്. ആക്രമണത്തില്‍ 38 ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.അതിനിടയിൽ സാർക്ക് ഉച്ചകോടിയിൽ നിന്ന് പിന്മാറുന്നതായി ശ്രീലങ്കയും അറിയിച്ചിട്ടുണ്ട്.
Post Your Comments