ബെയ്ജിങ്ങ്: പാകിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്ത്. ഭീകരവാദത്തെ നേരിടാനുള്ള പാകിസ്ഥാന്റെ പ്രയത്‌നങ്ങളെ പക്ഷാപാതമില്ലാതെ നോക്കിക്കാണണമെന്നും പാകിസ്ഥാന്‍ സര്‍ക്കാരും ജനങ്ങളും ഒട്ടേറെ ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും ചൈനീസ് വിദേശ കാര്യ മന്ത്രി ലൂ കാങ് വ്യക്തമാക്കി. ഭീകരവാദത്തെ ചെറുക്കാന്‍ സാമ്പത്തികമായ നിയന്ത്രണങ്ങള്‍ പാകിസ്ഥാന്‍ കൊണ്ടുവന്നിട്ടുണ്ട്. ചൈന അത് തിരിച്ചറിയുന്നുണ്ടെന്നും ലൂ കാങ് പറയുകയുണ്ടായി.
Read Also: ശ്രീദേവിയുടെ മൃതദേഹവുമായുള്ള വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു
ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തതിന് പാകിസ്ഥാൻ വിമർശനം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പാകിസ്ഥാനെ പിന്തുണച്ച് തങ്ങളുടെ പ്രതിശ്ചായ തകർക്കാൻ തയ്യാറല്ലെന്ന് ചൈന വ്യക്തമാക്കുകയുണ്ടായി. ഇത് ഒരു ദിവസം തികയുന്നതിന് മുൻപെയാണ് ചൈന നിലപാട് മാറ്റി രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments