NewsInternational

ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സംഭവം; പാകിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണമെന്ന ആവശ്യം ശക്തം

ബെയ്‌ജിങ്‌: ബലൂചിസ്താനില്‍നിന്ന് രണ്ട് ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ചൈനീസ് സമൂഹമാധ്യമങ്ങളിൽ കടുത്തരോഷം പ്രകടമാകുന്നതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പാകിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണമെന്ന് ആവശ്യം ഉയർന്നതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍ വിഷയത്തില്‍ മൃദു സമീപനമാണ് ചൈന സ്ഥീകരിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മിതത്വം പാലിക്കണമെന്നും അധികൃതർ ചൈനീസ് മാധ്യമങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജൂണ്‍ 8നാണ് രണ്ട് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി ഐഎസ് വ്യക്തമാക്കിയത്. ഇരുവരും ദക്ഷിണ കൊറിയയുടെ സഹായത്തോടെ മതപരിവര്‍ത്തം നടത്താന്‍ ശ്രമിച്ചതിനാൽ ഭീകരർ ഇവരെ കൊലപ്പെടുത്തതായി ചൈന ആരോപിച്ചെങ്കിലും ദക്ഷിണ കൊറിയ ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button