IndiaNews

ബലൂചിസ്ഥാന്‍ വിമോചനം :ഇന്ത്യയുടെ സഹായം തേടി നേതാക്കള്‍

ന്യൂഡൽഹി : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ മോചിപ്പിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടി ബലൂച് ലിബറേഷൻ ഫ്രണ്ട് നേതാവ് അള്ളാ നസർ ബലൂച്. സാമ്പത്തികവും നയതന്ത്രപരവുമായ പിന്തുണ ഭാരതത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതായും അള്ളാ നസർ അഭിപ്രായപ്പെട്ടു.വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിലൂടെയാണ് ബലൂച് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

അടിച്ചമർത്തപ്പെട്ട ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് ലോക രാജ്യങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. തങ്ങളുടെ വികാരം മനസ്സിലാക്കുന്ന ഭാരതം എല്ലാവിധ സഹായവും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അള്ളാ നസർ പറഞ്ഞു.ഇന്ത്യ തങ്ങളെ സഹായിക്കുന്നുവെന്ന പാകിസ്ഥാന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറയുകയുണ്ടായി.കൂടാതെ ബലൂചിസ്താന്‍വഴി കടന്നുപോവുന്ന പാകിസ്താന്‍-ചൈനാ മുഖ്യ സാമ്പത്തിക ഇടനാഴി പദ്ധതിക്കെതിരെ ആക്രമണം നടത്തുമെന്നും അള്ളാ നസർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാന് ഇന്ത്യ നൽകിയ തിരിച്ചടി സ്വാഗതാർഹമാണെന്നും സമാന ആക്രമണം ബലൂചിസ്ഥാനിലും നടത്തണമെന്നും ഭീകരവാദത്തിനെതിരെയുള്ള നീക്കം ശരിയായ ദിശയിലാണെന്നും ബലൂച് നേതാവ് മസ്ദക്ക് ദിൽഷദ് ബലൂചും പ്രതികരിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button