തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കടല്‍ക്കൊളളക്കാര്‍ക്ക് സൗകര്യമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍. കൊളള മുതലിന്റെ പങ്കുപറ്റുന്ന സോമാലിയന്‍ ശൈലിയാണ് പിണറായി സര്‍ക്കാരിന്റേതെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
100 സീറ്റുളള ഒരു സ്വാശ്രയ കോളേജില്‍ മൂന്നിനങ്ങളിലായി ഫീസിനത്തില്‍ മാത്രം 1. 44 കോടി രൂപയാണ് അധികമായി ലഭിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ 21 കോളേജുകളില്‍ നിന്ന് 30.35 കോടിയുടെ അധിക വരുമാനമാണ് മാനേജുമെന്റുകള്‍ക്ക് ലഭിക്കുന്നത്. മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ ക്വോട്ടകളിലൂടെ ശരാശരി 33 കോടി രൂപയും ലഭിക്കും.
എല്ലാ കണക്കുകളും കൂട്ടി നോക്കുമ്പോള്‍ ഈ വര്‍ഷം ഒരു കോളേജിന് 34 കോടി രൂപ ലഭിക്കും. 21 കോളേജെന്നു പറയുമ്പോള്‍ 714 കോടി രൂപയാണ് ലഭിക്കുന്നത്. ഇതിനിടയില്‍ അഴിമതി വേറെയും നടക്കുന്നു. കുറഞ്ഞത് 50 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഡീന്‍ വ്യക്തമാക്കുന്നു. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ മക്കളുടെ പ്രവേശനം അഴിമതിയിലൂടെ നടന്നിട്ടുണ്ടെന്നും ഡീന്‍ പറയുന്നു.
Post Your Comments