![sabarinath](/wp-content/uploads/2016/09/sabarinath.jpg)
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥിന് ശിക്ഷ വിധിച്ചു. രണ്ടു കേസുകളിലായി 40 വര്‍ഷം ശബരിനാഥ് ജയിലില്‍ കിടക്കണമെന്നാണ് കോടതി വിധി. എട്ടേകാല്‍ കോടി രൂപ പിഴയും അടയ്ക്കണം. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ടി.കെ.സുരേഷാണു ശിക്ഷ വിധിച്ചത്.
വിചാരണവെളയില്‍ ശബരി കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ട് കേസിലെ ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ചാക്ക ഐടിഐക്കു സമീപം മുരുകാലയം വീട്ടിലെ സുഭാഷിനെയും മറ്റ് നിക്ഷേപകരെയും പറ്റിച്ച കേസിലാണ് വിധിവന്നത്. കേസില്‍ ആറേകാല്‍ കോടി രൂപ പിഴയും 20 വര്‍ഷത്തെ തടവുമാണ് വിധിച്ചത്. സുഭാഷിന്റെ 47 ലക്ഷം രൂപ തട്ടിച്ചെന്നാണു കേസ്. മറ്റുള്ളവരുടെ 50 കോടി രൂപയോളം തട്ടിയെടുത്തു.
പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ കൂടിവരുന്നതായിരിക്കും. പിഴ അടച്ചാല്‍ ആ തുക നിക്ഷേപകര്‍ക്കു വീതിച്ചു നല്‍കാനും കോടതി ഉത്തരവിട്ടു. നെസ്റ്റ്, ഐനെസ്റ്റ്, ടോട്ടല്‍ ഫോര്‍ യു (ടോട്ടല്‍ സൊലൂഷ്യന്‍), എസ്‌ജെആര്‍ ഗ്രൂപ്പ് എന്നീ പേരുകളില്‍ നിയമവിരുദ്ധമായി സ്ഥാപനങ്ങള്‍ ആരംഭിച്ചാണു തട്ടിപ്പു നടത്തിയത്. നിക്ഷേപകര്‍ക്കു വന്‍ പലിശ വാഗ്ദാനം ചെയ്ത ശബരിനാഥ് നൂറുകണക്കിനാളുകളില്‍ നിന്നു പണം വാങ്ങി പറ്റിക്കുകയായിരുന്നു.
Post Your Comments