ഇസ്ലാമാബാദ്: പ്രകോപനമില്ലാതെ ഇന്ത്യ ആക്രമിച്ചു എന്ന് പാകിസ്ഥാൻ. കൂടാതെ ഇന്ത്യ നടത്തിയ ഭീകരാക്രമണത്തിൽ രണ്ട് പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു എന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരിച്ചടിക്ക് പാകിസ്ഥാൻ സജ്ജമാണെന്നും അതിനുള്ള കരുത്തും ധൈര്യവും പാകിസ്ഥാനുണ്ടെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചതായും പാക് ടിവിയായ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ തന്ത്രപ്രധാനഅക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്.അതിര്‍ത്തിയിലെ മൂന്ന് തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന് ഇന്ത്യയുടെ ചീഫ് മിലിട്ടറി ഓഫീസറാണ് വ്യക്തമാക്കിയത്.ഭീകരക്യാമ്പുകളില്‍ വന്‍ നാശം വരുത്തിയെന്ന് സൈന്യത്തില്‍ നിന്നുള്ള വക്താക്കള്‍ വ്യക്തമാക്കി.
Post Your Comments