India

അതിര്‍ത്തി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം

അഹമ്മദാബാദ് : അതിര്‍ത്തി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം. പാക് അധീന കാഷ്മീരിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് അതിര്‍ത്തിപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. അതിര്‍ത്തിയില്‍ നിന്നു ദൂരെ മാറി മത്സ്യബന്ധനം നടത്തുന്നതില്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് ഗുജറാത്തിലെ കച്ച് ജില്ലയിലെ തൊഴിലാളികള്‍ക്കു നിര്‍ദ്ദേശം നല്‍കി. സ്വന്തം സംസ്ഥാന അതിര്‍ത്തി മറികടക്കരുതെന്നും നിര്‍ദേശത്തിലുണ്ട്. സുരക്ഷാസേനയുമായി നിരന്തരം ബന്ധം പുലര്‍ത്താനും സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും മത്സ്യബന്ധന അഥോറിറ്റികള്‍ക്കും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button