വാഷിംഗ്‌ടൺ: പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ തുടർന്ന് നടത്തുന്ന വോട്ടിംഗ് ചരിത്രക്കുതിപ്പിലേക്ക്. അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാർ സമീപിച്ചതിനെത്തുടർന്ന് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ച വോട്ടിങ്ങിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ഒക്ടോബർ 21നകം ഒരു ലക്ഷം അനുകൂല വോട്ടുകൾ നേടുകയാണ് ലക്ഷ്യം.
ജനങ്ങളുടെ ആവശ്യങ്ങളറിയാൻ വൈറ്റ് ഹൗസ് അധികൃതർ ആരംഭിച്ചതാണ് ഓൺലൈൻ വോട്ടിങ്ങ് സംവിധാനം. ഒരുമാസത്തിനകം ഒരുലക്ഷം വോട്ട് പിന്നിട്ടാൽ ആവശ്യത്തെ സംബന്ധിച്ച് ഒബാമയോ വൈറ്റ് ഹൗസ് അധികൃതരോ മറുപടി നൽകും. സെപ്റ്റംബർ 21ന് ആരംഭിച്ച വോട്ടിംഗ് ഇതിനോടകം തന്നെ ഒരു ലക്ഷം പിന്നിട്ടു. പാകിസ്ഥാനെതിരെയുള്ള ഈ പരാതി വൈറ്റ് ഹൗസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച രണ്ടാമത്തെ പരാതിയായിരിക്കുകയാണ്.https://petitions.whitehouse.gov/…/we-people-ask-administra… എന്ന ലിങ്കിൽ വോട്ട് രേഖപ്പെടുത്താം.
Post Your Comments