KeralaNews

എസ്.എഫ്.ഐയുടെ റാഗിംഗ് ശ്രമത്തെത്തുടര്‍ന്ന്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; കാമ്പസ് അടച്ചു!

കളമശ്ശേരി: എസ്.എഫ്.ഐ പ്രവര്‍ത്തകർ റാഗ് ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടർന്ന് കുസാറ്റ് കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ് ഷെറിന്‍ (18) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഹോസ്റ്റൽ മുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഷെറിനെ ഉടനെത്തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണ്.

കുറച്ച് ദിവസങ്ങളായി എസ്.എഫ്.ഐ പ്രവർത്തകർ ഷെറിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സുഹൃത്തുക്കൾ പറഞ്ഞു. സർവകലാശാലയ്ക്കും പോലീസിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതിനെ തുടർന്നാണ് ആത്മഹത്യാശ്രമമെന്നാണ് നിഗമനം. ഒരു കുറിപ്പും മുറിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് കാമ്പസില്‍ എസ്.എഫ്.ഐ., കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനെത്തുടർന്നാണ് കാമ്പസ് അടച്ചത്. ബുധനാഴ്ച നടക്കാനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. എല്ലാ എന്‍ജിനീയറിങ് ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button