![](/wp-content/uploads/2016/09/KAV.jpg)
ബെംഗളൂരു: കാവേരി നദീജലത്തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കര്‍ണാടക. ദൈവവും മണ്‍സൂണും കനിഞ്ഞാല്‍ മാത്രമേ തമിഴ്നാടിന് വെള്ളം ലഭിക്കുകയുള്ളൂവെന്നാണ് കര്‍ണാടകയുടെ അഭിപ്രായം. കാവേരി നദീജല വിഷയത്തിന് താല്‍ക്കാലിക പരിഹാരം കാണാനായി ഇന്ന് മുതല്‍ രണ്ട് ദിവസത്തേയ്ക്ക് തമിഴ്നാടിന് 6,000 ഘനയടി വെള്ളം വിട്ടു നല്കാന് കര്‍ണാടകയോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ എന്നാല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുടിവെള്ള ക്ഷാമമുണ്ടാകുമെന്നാണ് കര്‍ണാടക നിയമസഭ വ്യക്തമാക്കുന്നത്.
സെപ്തംബര്‍ 30നാണ് കാവേരി നദീജല വിഷയത്തില്‍ സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കുക.
നേരത്തെ തമിഴ്നാടിന് 12,000 ഘനയടി വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധി കര്‍ണാടകയിലും തമിഴ്നാട്ടിലും അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കാവേരി വെള്ളപ്രശ്നം പരിഹരിക്കുന്നതിനായി കാവേരി ജലനിയന്ത്രണ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
കാവേരി നദീജല വിഷയം പരിഹരിക്കുന്നതിനായി തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് യു.യു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രശ്നത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി മുകുള്‍ റോത്തഗിയെയാണ് സമീപിച്ചിട്ടുള്ളത്.
Post Your Comments