
ദില്ലി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. 2014 ആഗസ്റ്റിലായിരുന്നു ഗംഭീര്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ന്യുസിലാന്റിനെതിരായ രണ്ടാം ടെസ്റ്റാണ് ഗംഭീറിന്റെ തിരിച്ച് വരവിന് വേദിയാകുന്നത്.
രണ്ട് തൊണ്ണൂറുകള്‍ ഉള്‍പ്പടെ നാല് അര്‍ദ്ധ സെഞ്ച്വറികളുമായി ദുലീപ് ട്രോഫിയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വെച്ചതാണ് തിരിച്ച് വരവിന് കാരണമായത്. ബാറ്റിംഗിലെ സ്ഥിരതപോലെ തന്നെ ഗംഭീറിന്റെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവും ഗംഭീറിന് മുതല്‍ക്കൂട്ടാണ്. തിരിച്ച് വരവിലെ സന്തോഷം ഗംഭീര്‍ പങ്ക് വെച്ചത് ട്വിറ്ററിലൂടെയായിരുന്നു. ഈഡന് ഞാന്‍ വരികയാണ്, മനസ്സ് നിറയെ സ്വപ്നങ്ങളും പേറി എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
Post Your Comments