തിരുവനന്തപുരം : യു.ഡി.എഫ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ വരെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞവരാണ് നാളെ ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ ഒഴിവാക്കാനാകില്ലെന്നും പിണറായി പറഞ്ഞു.
നേരത്തെ ഹര്‍ത്താലിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നു. എം.എം ഹസന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ വിരുദ്ധ സമരങ്ങളും യു.ഡി.എഫ് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരിഹാസം. സ്വാശ്രയ പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഹര്‍ത്താല്‍.
Post Your Comments