KeralaNews

ഇന്ത്യയുടെ ടൂറിസം, സാമ്പത്തിക തലസ്ഥാനങ്ങളിലേക്ക് സ്കാനിയ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

ഗോവ: ഗോവയിലെ പനാജിയിലേക്കും മുംബൈയിലേക്കും കെ.എസ്.ആർ.ടി.സി പുതിയതായി ബസ് സർവീസുകൾ നടത്തും. ഇതു സംബന്ധിച്ചുള്ള കാരാറുകൾ വകുപ്പ് സെക്രട്ടറിമാർ ഉടൻ തന്നെ ഒപ്പിടും. ആദ്യഘട്ടമായി ആഴ്ചയിൽ രണ്ടു ബസ് സർവീസുകൾ നടത്താനാണ് ആലോചിക്കുന്നത്.
മുംബയ് സർവീസിനു ശേഷം ഹൈദ്രബാദിലേക്ക് സർവീസ് ആരംഭിക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. പുതിയ സർവീസുകൾക്കെല്ലാം സ്കാനിയ ബസുകളായിരിക്കും ഉപയോഗിക്കുക.

ഒരെണ്ണം തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് പനാജി വരെയും രണ്ടാമത്തേത് എറണാകുളത്തു നിന്നും ആരംഭിച്ച് ഗോവ വഴി മുംബയിലും അവസാനിക്കുന്നതാണ്. ഗോവ ഗാതഗത വകുപ്പ് മന്ത്രി രാമകൃഷ്ണയുമായി മന്ത്രി എ.കെ.ശശീന്ദ്രൻ ആശയവിനിമയം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button