KeralaNewsIndia

കേരളത്തില്‍ സ്റ്റിറോയ്ഡ് കുത്തിവയ്പ്പ് വ്യാപകം; മസില്‍ പെരുപ്പിക്കല്‍ ഇഞ്ചക്ഷന് മാരക പ്രത്യാഘാതങ്ങള്‍!

 

കൊച്ചി: കേരളത്തിലെ ഹെല്‍ത്ത് ക്ലബ്ബുകളിലും ജിംനേഷ്യങ്ങളിലും സ്റ്റെറോയ്ഡ് കുത്തിവെപ്പ് വ്യാപകം. മൂന്നും നാലും മാസത്തിനുള്ളില്‍ ഏവരെയും അതിശയിപ്പിക്കുന്ന പേശികള്‍ ഉണ്ടാക്കാനാണ് നിയമം ലംഘിച്ചുള്ള കുത്തിവെപ്പ്.പന്തയക്കുതിരക്ക് കുത്തിവെയ്ക്കുന്ന ഇഞ്ചക്ഷനായ മെനബോള്‍ ഉള്‍പ്പെടെ യുവതലമുറയുടെ ശരീരത്തില്‍ ഉപയോഗിക്കുന്നു.

ലൈംഗിക ശേഷി നശിപ്പിക്കുന്നതു മുതല്‍ ഹൃദയസ്തംഭനമുള്‍പ്പെടെ മാരകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം മറച്ചുവെച്ചാണ് ചെറുപ്പക്കാരെ ഇതിന് ഇരയാക്കുന്നതെന്ന് ഒരു പ്രമുഖ ചാനൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.സ്റ്റിറോയിഡുകൾ ഡോക്ടറുടെ ഇൻസ്ട്രക്ഷൻ ഇല്ലാതെ അനധികൃതമായി ഉപയോഗിച്ചാൽ കിഡ്നി, കരൾ,തലച്ചോറ്, അസ്ഥികൾ തുടങ്ങിയവയെ ബാധിക്കുന്നതാണെന്ന വിവരം ഉപയോക്താക്കൾക്ക് അറിയില്ല.

ക്യാൻസർ, ഹാർട്ട് അറ്റാക്ക് ഫാറ്റി ലിവര്‍ തുടങ്ങിയവ ഇവയുടെ ഉപയോഗം മൂലം ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്.ഇതെല്ലാം മറച്ചു വെച്ചാണ് ഹെൽത്ത് ക്ലബുകളിൽ ഇവ വൻതോതിൽ ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button