ഫുജൈറ● ഹോട്ടലില്‍ പട്ടിയിറച്ചി പാകം ചെയ്ത് വില്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത ഫുജൈറ പോലീസ് നിഷേധിച്ചു. ഇത്തരം അപവാദ പ്രചാരണങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഫുജൈറ പോലീസ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.
ഞായറാഴ്ചയാണ് പട്ടിയിറച്ചി വിറ്റതിന് ഫുജൈറ മാന്‍ഡി റെസ്റ്ററന്റിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചാരണമുണ്ടായത്.
ഇത്തരം അപവാദ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫുജൈറ പോലീസ് മീഡിയ ആന്‍ഡ് പുബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ.സയീദ് അല്‍-ഹസാനി അറിയിച്ചു.
Post Your Comments