ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകനോടൊപ്പം തൂങ്ങി മരിച്ചു. ബി.കെ. ബന്‍സാലും മകനുമാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ വീട്ടില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിന്‍സാലിന്റെ അറസ്റ്റില്‍ മനംനൊന്ത് കഴിഞ്ഞ ജൂലൈയില്‍ ബന്‍സാലിന്റെ ഭാര്യ സത്യബാലയും മകള്‍ നേഹയും ജീവനൊടുക്കിയിരുന്നു.
കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ബിന്‍സലിനെ അഴിമതി കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി കൈപറ്റിയെന്ന കേസിലാണ് ബിന്‍സാല്‍ അറസ്റ്റിലായത്.
ജൂലൈ 16ന് സിബിഐ റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 60 ലക്ഷം രൂപയും ബാങ്ക് ഇടപാടുകളും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മകനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.അനധികൃത സ്വത്ത് ഇടപാട് കേസില്‍ നിന്നൊഴിവാക്കാന്‍ 20 ലക്ഷം രൂപ ബിന്‍സാല്‍ ആവശ്യപ്പെട്ടിരുന്നെന്ന ആരോപണത്തിന്റെ പേരിലായിരുന്നു അറസ്റ്റ്.
Post Your Comments