തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്ന രക്ഷിതാക്കള്‍ക്കും മറ്റും ശിക്ഷ നല്‍കുമെന്ന് പുതിയ സര്‍ക്കുലര്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലറാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പറയുന്നത്.
അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ പറഞ്ഞു. പൊതുയിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് പതിവായിരിക്കുകയാണ്. അതിനുള്ളില്‍ കുട്ടികള്‍ ഇരിക്കുന്നത് പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു. വാഹനം ലോക്ക് ചെയ്ത് പോകുന്നത് മറ്റ് അപകടങ്ങള്‍ക്കും കാരണമാകുന്നു.
ഇതിന് സമാന്തരമായ രണ്ട് അപകടങ്ങള്‍ എറണാകുളത്തും, തൃശ്ശൂരും നടന്നിരുന്നു. വാഹനത്തിന്റെ എഞ്ചിന്‍ ഓണാക്കി എസി പ്രവര്‍ത്തിപ്പിച്ച് പോകുമ്പോള്‍ കുട്ടികള്‍ ഹാന്റ ബ്രേക്ക് റിലീസ് ചെയ്യാനോ ഗിയറിടാനേ ഉള്ള സാധ്യതയുണ്ട്. ഇത്് ശ്വാസം കിട്ടാതെയുള്ള അപകടങ്ങള്‍ക്കും കാരണമാക്കുന്നു.
Post Your Comments