കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറാക്കാന്‍ അമിത് ഷാ വിളിച്ച എന്‍.ഡി.എ. യോഗത്തില്‍ തീരുമാനം. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എൻഡിഎ കേരള ഘടകം ചെയർമാനും ആകും .രാജീവ് ചന്ദ്രശേഖറാണ് വൈസ് ചെയർമാൻ. സി.കെ.ജാനുവും രാജൻ ബാബുവും കോ കൺവീനർമാർ ആകും.
ബി.ജെ.പിയെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് ഈ തീരുമാനം. എൻ.ഡി.എ കേരള ഘടകം കൺവീനർ സ്ഥാനം വേണമെന്ന ആവശ്യം ബി.ഡി.ജെ.എസ് നേരത്തേ ഉന്നയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് തുഷാറിനെ കണ്‍വീനറാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments