മംഗലൂരു: ടിക്കറ്റെടുത്തതിന് ശേഷം ബാക്കി തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസിലെ കണ്ടക്ടര്‍ പുഴയില്‍ ചാടി. ടിക്കറ്റിന്‍റെ ബാക്കി തുകയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒാടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നുമാണ് ഇയാള്‍ കുമാരധാര നദിയിലേക്ക് എടുത്ത് ചാടിയത്.ഞായറാഴ്ചയായിരുന്നു സംഭവം. പുഴയില്‍ ചാടിയ കണ്ടക്ടര്‍ ദേവദാസ് ഷെട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മംഗലൂരുവില്‍ നിന്നും സുബ്രഹ്മണ്യയിലേക്കുള്ള ബസിലാണ് തര്‍ക്കമുണ്ടായത്. മംഗലൂരുവില്‍ നിന്നും ബസില്‍ കയറിയ യുവതി താന്‍ 500 രൂപയാണ് ടിക്കറ്റിനായി നല്‍കിയതെന്നും ബാക്കി തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇവര്‍ 100 രൂപയുടെ നോട്ടാണ് നല്‍കിയതെന്ന നിലപാടില്‍ കണ്ടക്ടറും ഉറച്ചു നിന്നു.
തര്‍ക്കം രൂക്ഷമായതിനെ തുര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. പൊലീസ് പരിശോധനയില്‍ യുവതി നല്‍കിയത് 500 രൂപയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ത്രീയോട് കണ്ടക്ടര്‍ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബസ് കുമാരധാര നദിയിലെത്തിയപ്പോഴേക്കും കണ്ടക്ടര്‍ ബസിന്‍റെ വാതില്‍ തുറന്ന് നദിയിലേക്ക് ചാടുകയായിരുന്നു.കണ്ടക്ടറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.
Post Your Comments