ദില്ലി: വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി സിബിഎസ്ഇ. സിബിഎസ്ഇ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് നിര്‍ദ്ദേശം. സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ബാധിച്ചുതുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദ്ദേശങ്ങളുമായി സിബിഎസ്ഇ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്‌കൂളിലേക്ക് നോട്ട് ബുക്കുകളും വര്‍ക്ക് ബുക്കുകളും കൊണ്ടുവരാത്ത കുട്ടികളെ ശിക്ഷിക്കരുതെന്നും സിബിഎസ്ഇ അംഗീകാരമുള്ള സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
പാഠ്യപ്രവര്‍ത്തനങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യപ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ വച്ച് തന്നെ പൂര്‍ത്തിയാക്കണം. ഇത് ഹോംവര്‍ക്കുകളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഹോംവര്‍ക്കുകള്‍
ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗോ ഹോം വര്‍ക്കോ വേണ്ടെന്ന് വ്യക്തമാക്കുന്ന സിബിഎസ് സി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂന്നിയ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണണമെന്നും വ്യക്തമാക്കുന്നു.
അമിത ഭാരമുള്ള ബാഗുകള്‍
അമിത ഭാരമുള്ള സ്‌കൂള്‍ ബാഗുകള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്നാണ് സിബിഎസ് സി പറയുന്നത്.
കുടിവെള്ളം
ഗുണമേന്മ പരിശോധിച്ച വെള്ളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കണമെന്ന് വ്യക്തമാക്കുന്ന സിബിഎസ് സി വിദ്യാര്‍ത്ഥികള്‍ വെള്ളക്കുപ്പികള്‍ സ്‌കൂളിലേക്ക് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു.
Post Your Comments