തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഫോണില്‍ വൈഫൈ ഓണാക്കുമ്പോള്‍ ഫോണിലേയ്ക്കയച്ചു കിട്ടുന്ന കോഡ് നമ്പര്‍ ഉപയോഗിച്ച് വൈഫൈ ഉപയോഗിച്ചു തുടങ്ങാം. ഒരു ഉപഭോക്താവിന്റെ കോഡ് എപ്പോഴും ഒന്നു തന്നെയായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ആദ്യ ഒരുമണിക്കൂറില്‍ മുഴുവന്‍ വേഗതയിലും തുടര്‍ന്ന് നിയന്ത്രിതവേഗതയിലുമാകും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുക. പ്ലാറ്റ്‌ഫോമുകളില്‍ സജ്ജീകരിച്ചിരിക്കുന്ന 21 മോഡങ്ങള്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് വൈഫൈസേവനം ലഭിക്കുന്നത്. കൂടാതെ ഇതോടൊപ്പം മേല്‍പ്പാലത്തിലേയ്ക്ക് കയറുവാനുള്ള എസ്‌കലേറ്ററും റെയില്‍വേ സ്‌റ്റേഷനില്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ മുകളിലേയ്ക്കു കയറാനുള്ള സൗകര്യം മാത്രമാണ് ഒരുക്കിയിട്ടുള്ളത്.
അടിയന്തര ചികിത്സാസൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ സ്‌റ്റോറും പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തനമാരംഭിയ്ക്കും. പുതിയ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിക്ക് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ്പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കും. എറണാകുളം സൗത്ത് ,കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം എന്നിവയാണ് സൗജന്യ വൈഫെ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് സ്‌റ്റേഷനുകള്‍.
Post Your Comments