ന്യൂഡല്‍ഹി : അഞ്ച് മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റാവു തുലാറാം ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റിലാണ് ഭ്രൂണത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാരിയാണ് സംഭവം കണ്ടത്. ജീവനക്കാരി ഉടന്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. കണ്ടെത്തിയ ഭ്രൂണം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തെ കുറിച്ച് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഭ്രൂണത്തെ ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments