ഇന്ത്യയില്‍ അടുത്ത മാസം നടത്തേണ്ടിയിരുന്ന ഒരു വാണിജ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ച് പാകിസ്ഥാന് പിന്മാറി. ഉറി അക്രമണത്തിന് ശേഷം ഇരുരാജ്യങ്ങള്‍ക്കിടയിലേയും ബന്ധത്തിലുണ്ടായ വിള്ളല്‍ മൂലമാണ് പാകിസ്ഥാന് ഇത്തരമൊരു തീരുമാനമെടുത്തത്.
പാകിസ്ഥാന് വാണിജ്യ വികസന സമിതി (ടി.ഡി.എ.പി)-യുടെ നിയന്ത്രണത്തിന് പുറത്തുള്ള തലത്തില്‍ ഇന്ത്യാ-പാക് ബന്ധങ്ങള്‍ വഷളായത് കാരണമാണ് തങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് ഔദ്യോഗികമായ വിശദീകരണം.
ന്യൂഡല്‍ഹിയില്‍ ഒക്ടോബറില്‍ ആണ് മൂന്നാമത് “ആലിഷാന്‍ പാകിസ്ഥാന് എക്സിബിഷന്” നടക്കേണ്ടിയിരുന്നത്. ഇന്ത്യയിലെ വലതു-പക്ഷ സംഘടനകളുടെ ആക്രമണത്തെ ഭയന്നാണ് തങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പാകിസ്ഥാന് ഹൈക്കമ്മീഷന്റെ ന്യൂഡല്‍ഹി പ്രസ്സ് അറ്റാഷെയും സ്ഥിരീകരിച്ചു. നിലവിലുള്ള സാഹചര്യത്തില്‍ പാക് സംഘം ഇന്ത്യയില്‍ വരുന്നത് വിപരീതഫലങ്ങള്‍ സൃഷ്ടിക്കും എന്ന് പ്രസ്സ് അറ്റാഷെ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ജൂലൈ-മെയ് പാദത്തിലെ കണക്കുകള്‍ അനുസരിച്ച് 206-ബില്ല്യണ്‍ രൂപയുടെ വാണിജ്യഇടപാടുകള്‍ നടന്നു. ഇതില്‍ പാക്-കയറ്റുമതി 42-ബില്ല്യണ്‍ രൂപയും, ഇന്ത്യയുടെ കയറ്റുമതി 162-ബില്ല്യണ്‍ രൂപയുമാണ്.
Post Your Comments