KeralaNews

കണ്ണന്റെ ജീവസ്സുറ്റ ചിത്രങ്ങളുമായി ഒരു ചരിത്രനിയോഗത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ജസ്‌ന സലിം

കോഴിക്കോട് : ജസ്‌ന സലിം ഇന്ന് ആഹ്ലാദത്തിലാണ്. കൊയിലാണ്ടി സ്വദേശിനിയായ ജസ്‌ന സലീം എന്ന ചിത്രകാരി വെണ്ണ കട്ട് തിന്നുന്ന ഉണ്ണിക്കണ്ണന്റെ ജീവസ്സുറ്റ തന്റെ കലാസൃഷ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് . ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായുള്ള ചരിത്ര ചിത്ര പ്രദര്‍ശനത്തില്‍ തന്റെ ചിത്രങ്ങളുമായി എത്തിയതു തന്നെ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് തന്റെ സൃഷ്ടി സമ്മാനിക്കാനാണ്. ഇതൊരു ചരിത്രനിയോഗമായാണ് ജസ്‌ന കരുതുന്നത്.
പ്രദര്‍ശനം കാണാന്‍ പ്രധാനമന്ത്രിയെത്തിയാല്‍ അദ്ദേഹത്തിനു സമ്മാനിക്കാന്‍ ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജസ്‌ന കാത്തു നില്‍ക്കും.

പത്താം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച ജസ്‌ന രണ്ടു വര്‍ഷം മുന്‍പാണ് ഗ്ലാസ് പെയിന്റിങ്ങ് ആരംഭിച്ചത്. വരച്ചതൊക്കെയും കണ്ണന്റെ രൂപങ്ങള്‍. കൈനിറയെ വെണ്ണയുമായി കാഴ്ചക്കാരനെ നോക്കുന്ന കണ്ണന്‍, ആ നോട്ടത്തില്‍ വിശന്നിരിക്കുമ്പോള്‍ വെണ്ണകിട്ടിയതിന്റെ സന്തോഷവും സംതൃപ്തിയുമെല്ലാം കണ്ടറിയാം.
ഇതിനകം 200 ഓളം കണ്ണന്റെ ചിത്രങ്ങള്‍ വരച്ചു.മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനിയിലെ പ്രദര്‍ശനത്തില്‍ ജസ്‌നയുടെ ഗ്ലാസ് പെയിന്റിങ് ചിത്രങ്ങള്‍ കാണാന്‍ ആളുകളേറെയെത്തിയിരുന്നു.തുടര്‍ന്നാണ് സംഘാടക സമിതി പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ദേശീയ നേതാക്കളും എത്തുന്ന സ്വപ്ന നഗരയിലേക്കു ജസ്‌നയെ ക്ഷണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button