Technology

വിപണി കീഴടക്കാന്‍ സണ്ണി ലിയോണിയോടൊപ്പം വീണ്ടുമെത്തുന്നു – ഫ്രീഡം 251!

ന്യൂഡൽഹി: ഫ്രീഡം 251 വീണ്ടുമെത്തുന്നു. അതും സണ്ണി ലിയോണിനൊപ്പം സെൽഫി എന്ന ഓഫറുമായി. റിംഗിംഗ് ബെല്‍ തങ്ങളുടെ പുതിയ ലോയല്‍റ്റി കാര്‍ഡ് പദ്ധതിയുടെ പ്രമോട്ടറായാണ് സണ്ണിയെ നിശ്ചയിച്ചിരിക്കുന്നത്. തങ്ങളുടെ കാർഡ് എടുക്കുന്നവർക്ക് സണ്ണിയുടെ പരിപാടിയിൽ പങ്കെടുക്കാമെന്നും അതിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് താരത്തിനൊപ്പം സെൽഫി എടുക്കാനുള്ള അവസരം ഒരുക്കുമെന്നും കമ്പനി പറയുന്നു. കൂടാതെ ഇവർക്ക് ഫ്രീഡം 251 ഫോണുകൾ നൽകുകയും ചെയ്യും.

നവംബര്‍ 8നും 9നുമായി ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് നഗരങ്ങളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സണ്ണിക്കൊപ്പം സെല്‍ഫിയെടുക്കാമെന്ന വാഗ്ദാനത്തില്‍ കൂടുതൽ ആളുകൾ തങ്ങളുടെയൊപ്പം ചേരുമെന്നും വീണ്ടും മൊബൈൽ രംഗത്ത് ചുവടുറപ്പിക്കാനാകുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button