India

ആര്‍.എസ്.എസിനെതിരെ മയക്കുമരുന്ന് ആരോപണവുമായി ജയരാജന്‍

കണ്ണൂര്‍● ഇന്ത്യയിലെത്തുന്ന മയക്കുമരുന്നിന്റെ ഒരു ഭാഗം ചെന്നെത്തുന്നത് ആര്‍.എസ.എസ് ശാഖകളിലേക്കാണെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍. ശാഖകളില്‍ പോകുന്ന മക്കള്‍ ലഹരിക്ക് അടിമകളാണോയെന്നു രക്ഷിതാക്കള്‍ പരിശോധിക്കുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

ഒരു തലമുറയെ ലഹരിക്ക് അടിമകളാക്കുകയും അവരെ വര്‍ഗീയവാദികളും രാജ്യദ്രോഹികളുമാക്കി നശിപ്പിക്കുകയുമാണ് സംഘപരിവാര്‍ ചെയുന്നതെന്നും അഴീക്കോടന്‍ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ജയരാജന്‍ ആരോപിച്ചു.

ആര്‍.എസ്.എസ് ഹിന്ദുക്കളുടെ സംഘടനയല്ല. അവിടെ ജനാധിപത്യവുമില്ല. കൂടെയുള്ളവരെ അടിമകളാക്കിയും ഫാസിസ്റ്റുകളാക്കിയും വളര്‍ത്തുകയാണ്. സ്വാതന്ത്ര്യ സമരം തകര്‍ക്കാനായി ആര്‍.എസ്.എസിനെ ബ്രിട്ടീഷ് ഭരണകൂടം സൃഷ്ടിക്കുകയായിരുന്നു. വര്‍ഗീയ ദ്രുവീകരണം നടത്താനായുള്ള ബ്രിട്ടീഷുകാരുടെ മറ്റൊരു സൃഷ്ടിയാണ് മുസ്ലിം ലീഗ്.

ആര്‍.എസ്.എസും ഹിന്ദുമഹാസഭയുമടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കോ അവരുടെ നേതാക്കള്‍ക്കോ സ്വാതന്ത്ര്യ സമരത്തില്‍ പങ്കൊന്നുമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button