ലോസ് ആഞ്ചലസ്: മിക്ക കോളേജുകളിലും മാനസിക പിരിമുറുക്കം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേകം നിയമിച്ച മാനസിക വിദഗ്ദ്ധരുണ്ടാകും.എന്നാൽ അമേരിക്കയിലെ ഒരു പ്രമൂഖ യൂണിവേഴ്‌സിറ്റി ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ്. ലോസ് ആഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ് സദേണ്‍ കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി എത്തുക ഒരു നായയാണ്. രണ്ട് വര്‍ഷം പ്രായമായ ഡോള്‍ഡന്‍ ഡൂഡിള്‍ വിഭാഗത്തില്‍പ്പെട്ട നായയാണ് വിദ്യാര്‍ത്ഥികളിലെ വിഷാദവും മാനസിക പിരിമുറുക്കവും കുറയ്ക്കാനായി എത്തുന്നത്.
സാദാ നായ്ക്കളെപ്പോലെ നടക്കുന്നവനല്ല പ്രൊഫസര്‍ നായ. യൂണിവേഴ്‌സിറ്റിയുടെ രണ്ടാം നിലയില്‍ സ്വന്തമായി ഓഫീസ് മുറിയുണ്ട് കക്ഷിക്ക്. പോരാത്തതിന് യൂണിഫോമും, ബിസിനസ് കാര്‍ഡും. പ്രൊഫസറുടെ സേവനത്തിലൂടെ ലക്ഷ്യമിടുന്നത് ക്യാമ്പസില്‍ പരസ്പര സ്‌നേഹവും കംമ്പാനിയന്‍ഷിപ്പും സൃഷ്ടിക്കുന്നതാണെന്ന് യൂണിവേഴ്‌സിറ്റിയിലെ വെല്‍നെസ്സ് ഡയറക്ടറായ പൗള ലീ സ്വിന്‍ഫോര്‍ഡ് പറഞ്ഞു. നായകളുമായി ഇടപഴകുന്നതിലൂടെ ശാന്തതയും സഹകരണമനോഭാവവും കൈവരിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹെല്‍ത്ത് പ്രമോഷന്‍ സ്‌പെഷ്യലിസ്റ്റായ അമാന്റയോടൊപ്പം ക്യാമ്പസാകെ നടന്ന് കണ്ട് പരിചയപ്പെടുന്ന തിരക്കിലാണ് ഇപ്പോള്‍ പ്രൊഫസര്‍ നായ.
Post Your Comments