വാഷിംഗ്ടണ്‍: ഒബാമയ്ക്ക് സിറിയൻ യുദ്ധവെറിക്ക് ഇരയായ ബാലന് അഭയം നൽകുന്നത് പരാമർശിച്ചു ആറു വയസുകാരന്റെ കത്ത്. സിറിയന്‍ യുദ്ധവെറിയുടെ മുഖമായി മാറിയ ഒമ്രാന്‍ ദഖ്‌നീഷിന് സ്വന്തം വീട്ടില്‍ ഇടം നല്‍കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ന്യൂയോര്‍ക്ക് സ്വദേശിയായ അലക്‌സാണ് ഒബാമയ്ക്ക് ഹൃദയഭേദകമായ കത്തെഴുതിയത്.
‘പ്രിയപ്പെട്ട പ്രസിഡന്റ് ഒബാമ, സിറിയയില്‍ ആംബുലന്‍സിലേക്ക് എടുത്തുകൊണ്ടുവന്ന ആ ബാലനെ ഓര്‍ക്കുന്നില്ലേ’ അലക്‌സിന്റെ കത്ത് ആരംഭിക്കുന്നത് ഈ ചോദ്യത്തോടെയാണ്. ഒമ്രാനെ തന്റെ കുടുംബത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവനെ അമേരിക്കയിലേക്ക് കൊണ്ടുവന്നുകൂടേ എന്നും അലക്‌സ് ചോദിക്കുന്നുണ്ട്. താനും തന്റെ സഹോദരി കാതറീനും ഒമ്രാനൊപ്പം കൂട്ടുകൂടാൻ ആഗ്രഹിക്കുന്നു. അമേരിക്കയിലേക്ക് എത്തിയാല്‍ ഒമ്രാന് നല്‍കാന്‍ കാതറീന്‍ കളിപ്പാട്ടങ്ങള്‍ കരുതിവെച്ചിട്ടുണ്ടെന്നും അലക്‌സ് കത്തില്‍ പറയുന്നു. ഇതിനോടകം തന്നെ അലക്‌സിന്റെ കത്ത് വൈറലായിട്ടുണ്ട്.
ബരാക് ഒബാമ യുഎന്നില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയെ കുറിച്ച് പറഞ്ഞപ്പോള്‍ അലക്‌സിന്റെ കത്തിനെക്കുറിച്ചും പരാമര്‍ശിച്ചു. അതിന് ശേഷം വൈറ്റ് ഹൗസ് കത്ത് പുറത്തുവിടുകയായിരുന്നു. അലക്‌സ് കത്ത് വായിച്ച് കേള്‍പ്പിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നു.
Post Your Comments